Popular Posts

Monday, 28 November 2011

സീതായനം

        “ രാമന്മാര്‍ അനേകമുണ്ടായെന്നു വരും എന്നാല്‍ ഒന്നിലേറെ സീത ഒരിക്കലുമുണ്ടാകില്ല. “
       ഭാരതം ഒരു പരിപൂര്‍ണ സ്ത്രീയില്‍ ഉണ്ടാകണമെന്നു കരുതുന്ന ആദര്‍ശങ്ങള്‍ ഒരു  സ്ത്രീയില്‍ സാക്ഷാത്കരിച്ചിരിക്കുന്നു. അതാണു സീത...
      വാത്മീകി മഹര്‍ഷിയെ പിന്തുടര്‍ന്ന് അയോധ്യയിലെത്തിയ സീത ജീവിതത്തിന്റെ പൂര്‍ണതയെ, മരണത്തെ കണ്ടെത്തുന്ന മുഹൂര്‍ത്തം. രാമന്‍ അശ്രുപൂര്‍ണമായ നേത്രങ്ങളാല്‍ ദൂരേ നിന്നേ അര്‍ച്ചന ചെയ്തിട്ടും അതു പരിഗണിക്കാതെ പിളരുന്ന ഭൂമിയിലേക്ക് , മാത്രഗര്‍ഭത്തിലേക്ക് ആണ്ടുപോകുന്ന പാദങ്ങള്‍ ഒരു ജീവിത ഭാരം മുഴുവനാണു വഹിക്കുന്നത്.
       കഴിഞ്ഞ കാലത്തെ ലോകസാഹിത്യം മുഴുവന്‍ നിങ്ങള്‍ക്ക് വായിച്ച് തീര്‍ക്കേണ്ടി വരും മറ്റൊരു സീതയെ കിട്ടാന്‍! എഴുതപ്പെടാനിരിക്കുന്ന മുഴുവന്‍ സാഹിത്യവും വായിച്ച് തീര്‍ക്കേണ്ടി വരും

Friday, 11 November 2011

Want 2 b alone.......? Is it possible................?

               നിങ്ങളൊരിക്കലും ഏകാകിയല്ല കാരണം നിങ്ങളില്‍ ഇന്നലെയുടെ ഓര്‍മകളും ശീലങ്ങളും നിറഞ്ഞു നില്‍ക്കുന്നു.നിങ്ങളുടെ മനസ്സിനു അത് സംഭരിച്ച് വെച്ചിട്ടൂള്ള ചപ്പൂ‍ൂ ചവറുകളെക്കുറിച്ച് സ്പ്ഷ്ട്മായ ബോധമില്ല.                                                                                                  
                ഏകാകിയാവണമെങ്കില്‍ നിങ്ങളുടെ ഭൂതകാലം മരിച്ചൂ‍ പോകണം. നിങ്ങള്‍ ഒരു കുടുംബത്തിലും, ഒരു രാജ്യത്തിലും, ഒരു സംസ്കാരത്തിലും, ഒരു വന്‍കരയിലും പെടാതെ ഒറ്റയ്ക്ക്, തികച്ച്ഉം ഒറ്റയ്ക്കാകുമ്പോള്‍ നിങ്ങള്‍ക്ക് അന്യനാണെന്ന ബോധം ഉണ്ടാകുന്നു. ഇങ്ങനെ തികച്ചും ഏകാകിയായ മനുഷ്യന്‍ നിഷ്കളങ്കനാകുന്നു. ഈ നിഷ്ക്ക്കളങ്കതയാണു മനസിനെ എല്ലാ ദുഖത്തില്‍ നിന്നും മോചിപ്പിക്കുന്നത്.....
 മലയാളത്തിന്റെ മനസിലേക്ക്  വീണ്ടും ഒരു  മടക്കം...